ഒറിജിനൽ കൈത്തറി വസ്ത്രങ്ങൾ തിരിച്ചറിയുന്നതെങ്ങനെ?
ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാകുന്നതിൽ ഒറിജിനൽ കൈത്തറി വസ്ത്രങ്ങൾ കുറവാണെന്നതാണ് സത്യം. ലഭ്യമാകുന്നവയിൽ കൂടുതലും പവർലൂം വസ്ത്രങ്ങളാണ്.
കൈത്തറി നെയ്ത്തുകാർ കുറഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം.
ഇതൊരു വളരെ സ്‌കിൽഡ് വർക്കാണ്. കൂടാതെ ഇതിന് വളരെ സമയവും എടുക്കും. അങ്ങനെ വരുമ്പോൾ ലാഭം കുറവാണെന്നതാണ് കൈത്തറി നെയ്ത്തുകാർ കുറയാൻ കാരണം.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ കൈത്തറി വസ്ത്ര നിർമ്മാണ തറികൾ ഉള്ളത് ബാലരാമപുരത്താണ്.
അവിടെയും ഒറിജിനൽ കൈത്തറി വസ്ത്രങ്ങൾ ഇപ്പോൾ വളരെ കുറച്ചുമാത്രമേ നെയ്യപ്പെടുന്നുള്ളൂ എന്നതാണ് സത്യം.
പകരം പവർലൂം വസ്ത്രങ്ങളാണ് കൂടുതലും നെയ്യപ്പെടുന്നത്.
നമുക്കെങ്ങനെ പവർലൂം വസ്ത്രങ്ങൾ തിരിച്ചറിയാം എന്നതാണ് ഇനി പറയാൻ പോകുന്നത്.
അതിന് മുൻപായി കൈത്തറി വസ്ത്രങ്ങൾ എത്ര തരം ഉണ്ട്. എന്താണ് അവ തമ്മിലുള്ള വ്യത്യാസം എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
കൈത്തറി വസ്ത്രങ്ങൾ പ്രധാനമായും നാല് തരമാണ് ഉള്ളത്.
അവതമ്മിലുള്ള വ്യത്യാസം പ്രധാനമായും അതിലുപയോഗിച്ചിരിക്കുന്ന കസവിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്.
ഏറ്റവും മുന്തിയ കസവ് നൂൽ ഉണ്ടാക്കിയിരിക്കുന്നത് സ്വർണ്ണവും വെള്ളിയും ചേർത്താണ്.
അതിനുതാഴെയുള്ള കസവ് നൂൽ ഉണ്ടാക്കിയിരിക്കുന്നത് കോപ്പറും കെമിക്കൽസും ചേർത്താണ്.
ഏറ്റവും ക്വാളിറ്റി കുറഞ്ഞ കസവ് നൂൽ ഉണ്ടാക്കിയിരിക്കുന്നത് പോളിമറും കെമിക്കൽസും ചേർത്താണ്.
അവ തമ്മിൽ തിരിച്ചറിയാൻ നൂലെടുത്ത് കല്ലിൽ ഒന്നുരച്ചുനോക്കിയാൽ മതിയാവും.
കല്ലിൽ ഉരയ്ക്കുമ്പോൾ ഏറ്റവും മുന്തിയ കസവ് സ്വർണ്ണ കളറും അടുത്ത ക്വാളിറ്റിയിലേത് പിച്ചളയുടെ നിറവും കാണിക്കും.
മൂന്നാമത്തെ തരം കസവ് അറിയാൻ നൂലെടുത്ത് ഒന്ന് കത്തിച്ചു നോക്കിയാൽ മതിയാകും. കത്തിക്കുമ്പോൾ പോളിമർ കൊണ്ടുണ്ടാക്കിയ നൂൽ ഒരുകിവരുന്നത് കാണാം. എന്നാൽ യഥാർത്ഥ കസവ് നൂൽ തരിതരിയായി ചാമ്പലാവുകയേ ഉള്ളൂ.
അലക്കി ഉണക്കിയതിനു ശേഷം ചുരുണ്ടുവരുന്ന കസവ് വസ്ത്രങ്ങൾ ഏറ്റവും കുറഞ്ഞ ക്വാളിറ്റി കസവുകൊണ്ടുണ്ടാക്കിയവ ആയിരിക്കും.
കസവു വസ്ത്രങ്ങളിൽ തന്നെ ഏറ്റവും മുന്തിയവ, വിലയിൽ പതിനായിരത്തിൽ കൂടുതൽ ഉള്ളവ, ഉണ്ടാക്കിയിരിക്കുന്നത് ഊടിലും പാവിലും ഇടയ്ക്കിടയ്ക്ക് കസവു നൂൽ പാകി ആയിരിക്കും.
മുന്തിയ ഇനം കസവുകൾ പവർലൂം മെഷീനിൽ അടിക്കുമ്പോൾ പൊട്ടി പോകുന്നതിനാൽ അത്തരം മുന്തിയ ഇനം കസവുകൾ ഹാൻഡ് ലൂം വഴി മാത്രമേ നെയ്യാൻ സാധിക്കൂ. ഇതും അവയുടെ വില കൂടാനുള്ള ഒരു കാരണമാണ്.
അതിനാൽ ഇനി കസവുവസ്ത്രങ്ങൾ വാങ്ങാൻ തുടങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതുവരെ തുടർന്നുപോന്ന തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ സാധിക്കും.
എല്ലാ ക്വാളിറ്റിയിലുമുള്ള ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾ വാങ്ങുവാനായി ഇനി ഷോപ്പിൽ പോകണമെന്നില്ല.
https://one4allspace.com എന്ന വെബ്‌സൈറ്റിൽ ഈ വിവരിച്ച നാലിനം കസവു വസ്ത്രങ്ങളും ലഭ്യമാണ്.
അവയുടെ വില തന്നെയാണ് അവ ഏതിനത്തിൽ പെടുന്നു എന്ന് മനസ്സിലാക്കുവാനുള്ള എളുപ്പവഴി.